മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്, പറബിൽപീടികയിൽ പ്രവർത്തിക്കുന്ന ഒരു ഇഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് കുട്ടിയെ, അധ്യപകൻ ശിക്ഷിച്ച രീതി, പൊരിവെയിലത്ത് രണ്ട് മണിക്കൂർ നേരം നിർത്തുകയും, പിന്നെ, സ്കൂളിലെ മാലിന്യങ്ങൾ കുട്ടിയെകൊണ്ട് നീക്കം ചെയ്യിക്കുകയും ചെയ്തു - വാർത്ത.
എന്റെ സുഹൃത്തുകളുടെയും ബന്ധുകളുടെയും അനവധികുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അക്കഡമിക്കലി അത്ര മെച്ചമെന്ന് പറയൻ പറ്റില്ലെങ്കിലും അവറേജ് നിലവരം പുലർത്തിയിരുന്ന ഈ സ്കൂളിലെ അധ്യപകർ, മാനസിക വിഭ്രാന്തി ബാധിച്ചവരാണോ എന്ന് ഈ വാർത്ത കേട്ടപ്പോൾ തോന്നിപോയി.
മാതപിതാകൾ കുട്ടികളെ സ്കൂളിൽ വിടുന്നത്, അവരെ അക്ഷര ജ്ഞാനം പഠിപ്പിക്കാനാണ്. മാതപിതാകൾ കഴിഞ്ഞാൽ കുട്ടികൾ വൈകാരികമയി എറ്റവും കൂടുതൽ ബന്ധം അധ്യപകരോടാണ്. കുട്ടികൾക്കുള്ള ശിക്ഷണരീതി പലപ്പോഴും അതിർവരമ്പുകൾ കടന്ന് പോവുന്നു.
6-7 വയസ്സുള്ള ഒരു കുട്ടിയെയാണ്, കഠിനമായ ചൂടിൽ, വെയിലിൽ നിർത്തിയത്. മാത്രമല്ല, സ്കൂളിലെ മാലുന്യം ആ കുട്ടിയെകൊണ്ട് നീക്കിക്കുകകൂടി ചെയ്തു ഈ അധ്യാപഹയൻ.
കുട്ടികൾക്ക് ചെറിയ ശിക്ഷ നൽകണം എന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നു. പക്ഷെ, ഒരു പിഞ്ചുപൈതലിനെ ഇങ്ങനെ ക്രൂരമായി പീഠിപ്പിച്ച അധ്യപഹയൻ, അതെന്തിന്റെ പേരിലാണെങ്കിലും, കഠിന ശിക്ഷയർഹിക്കുന്നു.
പ്രതിഷേധവുമായെത്തിയ ഇടതുപക്ഷ യുവജന സംഘടനകൾക്കും നേതാകൾക്കും, പ്രവർത്തകർക്കും ബാപ്പുവിന്റെ കൂപ്പുകൈ. അത്‌കൊണ്ടാവണം, ഈ വിഷയത്തിൽ കലക്റ്റർ ഇടപ്പെട്ടത്.
ഈ വിഷയത്തിൽ പരാതിബോധിപ്പിച്ചെന്ന കാരണത്തിൽ, ഈ കുട്ടിയുടെ സഹോദരനെ, ക്ലാസിൽനിന്നും പുറത്താക്കുവാൻ ശ്രമിച്ച, സ്കൂൾ മാനേജ്‌മെന്റിന്റെ നടപടി തികച്ചും സംസ്കാര ശൂന്യമായി.
അധ്യപകർ, വിദ്യാർത്ഥികളുടെ റോൾമോഡലായിരുന്നു, ആണ്. എന്നെ ഹൈസ്കൂളിൽ പഠിപ്പിച്ച, കുട്ടികളുടെ പേടിസ്വപ്നമായ ഒരധ്യപകനെ, ഇത്തരുണത്തിൽ ഞാൻ സ്മരിക്കുന്നു. ശിക്ഷവിധിയിൽ അഗ്രകണ്യനായിരുന്ന ആ അധ്യപകൻ, പക്ഷെ, മാനസികമായി, വിദ്യാർത്ഥികളുടെ നല്ല സുഹൃത്തായിരുന്നു. അത്‌കൊണ്ട് തന്നെ, പഠനത്തിന് ശേഷം, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ പലരും, ആ അധ്യപകന്റെ നല്ല സുഹൃത്തുകളായതും, ഒരു വലിയ സൗഹൃദവലയത്തിന്റെ ഉടമയായതും. ആക്സ്മികമായ അദ്ദേഹത്തിന്റെ മരണം, ഒരു പ്രദേശത്തെ മുഴുവൻ ദുഖത്തിലാഴ്‌ത്തുവാനും കാരണം മറ്റോന്നല്ല.
മാനസ്സിക വിഭ്രാന്തി ബാധിച്ച, അധ്യാപഹയരെ, ക്രൂരമായി തന്നെ ശിക്ഷിക്കണം. നിയമവും, നിയമപാലകരും അതിന് തുനിഞ്ഞില്ലെങ്കിൽ, ജനം ആ കർമ്മം നിർവ്വഹിക്കും.
Wednesday, March 17, 2010
Subscribe to:
Comments (Atom)
