Monday, March 15, 2010

1 - ബ്ലോഗ് ബാധ്യത ബില്ല്

അക്ഷരത്തെറ്റുകളിൽ കാലുടുക്കി മറിഞ്ഞ്‌ വീണവരും, കമന്റുകൾകൊണ്ട് ശരീരത്തിൽ പരിക്കേറ്റവരും, പോസ്റ്റുകൾക്ക്മുന്നിൽ തലവെച്ച്, കാല് നഷ്ടപ്പെട്ടവരുമായ, ബൂലോകനിവാസികളുടെ അശ്രന്ധ പരിശ്രമഫലമായി, ബ്ലോഗർമ്മാർക്ക് നഷ്ടപരിഹാരം നൽക്കുവാനുള്ള നിയമം, നിയമത്തിന്റെ വഴിക്ക് പാസാക്കുവാൻ ഗൂഗിളമ്മച്ചി തിരുമാനിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ എന്റെ സഹബ്ലോഗർമാരെ അറിയിച്ച്കൊള്ളുന്നു.

ഇനിമുതൽ പോസ്റ്റുകളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക്, ബ്ലോഗർ നഷ്ടപരിഹാരം നൽക്കേണ്ടതില്ല. അത് ഗൂഗിളമ്മച്ചിയുടെ ചിട്ടിഫണ്ടിൽനിന്നും നേരിട്ട് ലഭിക്കും. നഷ്ടപരിഹാരതുക കൂടുതലാണെങ്കിൽ, ഇന്ത്യമഹാരാജ്യത്തെ 120 കോടി ജനങ്ങളുടെ വിയർപ്പ് നക്കിതുടക്കുന്ന മേലാളന്മർ, ആ തുക സംഘടിപ്പിച്ച് നൽകും. ഇന്ത്യയിൽ വിദ്യഭ്യാസമില്ലെങ്കിലെന്ത്, റോഡില്ലെങ്കിലെന്ത്, വെള്ളവും വെളിച്ചവുമില്ലെങ്കിലെന്ത്?.. മറ്റുള്ളവരുടെ നഷ്ടപരിഹാരം സ്വയം എറ്റെടുക്കുവാൻ മാത്രം നാം പ്രപ്തരാണ്.

123യുടെ കളികളിൽ ഇത് ചിലത് മാത്രം.
----------

വിഷയത്തോട് പ്രതികരിക്കുവാൻ മറന്ന്‌പോവുന്നു നാം.

ചുറ്റുപാടുകളോട് പ്രതികരിക്കുവാനുള്ള ശേഷി, കൈമോശം വന്നോ മലയാളിക്കും.

--------------

പറയാൻ വന്നത് ഇതോന്നുമല്ല. ഞാനും വരുന്നു ബൂലോകത്തിലേക്ക്. ഇത്‌വരെ നിങ്ങളുടെ കഥകളും ലേഖനങ്ങളും വായിച്ച്, എങ്ങിനെ ഈ അൽഭുത ലോകത്തിലേക്ക് എത്തിപ്പെടും എന്ന് അശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. എന്നെ സഹായിച്ച സുഹ്ര്‌ത്തുകൾക്ക് നന്ദി.

കല്ലെടുത്തെറിയൂ, ആശിർവദിക്കൂ.

4 comments:

ബാപ്പു | Bappu said...

പറയാൻ വന്നത് ഇതോന്നുമല്ല. ഞാനും വരുന്നു ബൂലോകത്തിലേക്ക്. ഇത്‌വരെ നിങ്ങളുടെ കഥകളും ലേഖനങ്ങളും വായിച്ച്, എങ്ങിനെ ഈ അൽഭുത ലോകത്തിലേക്ക് എത്തിപ്പെടും എന്ന് അശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. എന്നെ സഹായിച്ച സുഹ്ര്‌ത്തുകൾക്ക് നന്ദി.

കല്ലെടുത്തെറിയൂ, ആശിർവദിക്കൂ.

jayanEvoor said...

ആശീർവദിക്കാൻ മാത്രം വളർന്നിട്ടില്ലാത്തതു കൊണ്ട്
കല്ലെടുത്തേറിയുന്നു!

നമ്രശിരസ്കനായി സ്വീകരിച്ചാലും!

സ്വാഗതം!

ഷൈജൻ കാക്കര said...

പോസ്റ്റുകളും കമന്റുകളും കാണട്ടെ എന്നിട്ട്‌ തീരുമാനിക്കാം... കല്ലെടുക്കണോ ആശീർവദിക്കണോ?

Unknown said...

ഏതായാലും ഏഴുതിക്കൊളൂ .
ബാക്കി പിന്നാലെ..