Monday, March 15, 2010

2 - ഡൈലി ഹാപ്പി സ്വാമി - ഫുൾ വീഡീയോ

"സ്വാമിയെ, ആസ്വാമിയെ"

പഞ്ചനക്ഷത്രമൂല്യമുള്ള താരവിഗ്രഹവുമായി, പൂജമുറിയിൽ, എന്തിലോ മുഴുകിയിരുന്ന സ്വാമി ഞെട്ടി. തന്നെ ആരാണ്‌ ഇനിഷ്യൽ കൂട്ടി വിളിക്കുന്നതെന്നറിയാനുള്ള ആവേശത്തിൽ, പൂജസമയത്ത്‌ അഴിഞ്ഞ്‌പോയ മുണ്ട്‌, എടുത്തുടുക്കുവാൻ മറന്നെങ്കിലും, വാതിൽ പകുതി തുറന്നു. തന്റെ അരുമശിഷ്യൻ ആഴ്ചാനന്ത, പഞ്ചയത്തുകാർ പിന്നാലെകൂടിയ പട്ടിയെപോലെ കിതക്കുന്നത്‌ കണ്ട്‌ ഒന്ന് ഞെട്ടി.

"പൂജ സമയത്ത്‌, എന്നെ ശല്യംചെയ്യരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലെ. ഇയാളെന്തിനാ എന്റെ ഇനിഷ്യൽ കൂട്ടി വിളിക്കുന്നത്‌" ക്ഷമയുടെ നെല്ലിപലക പണ്ടെ ഇല്ലാത്ത സ്വാമി, പൂജവസ്തുവെങ്ങാനും റൂമിൽനിന്നും ഇറങ്ങിയോടുമോ എന്ന് ശങ്കിച്ച്‌കോണ്ട്‌ ചോദിച്ചു.

"ആ ടിവി തുറക്ക്‌ സ്വാമി" ശിഷ്യൻ.

"ടിവിയിലാണല്ലോ ഞാനിപ്പോ ഇഗ്ലീഷ്‌ പൂജ കണ്ട്‌കൊണ്ടിരുന്നത്‌" അത്മഗതം മൊഴിഞ്ഞ്‌ സ്വാമി അകത്തേക്ക്‌.

"എന്റെ ടീവിക്ക്‌ ഒരു കുഴപ്പവുമില്ല. ഇയാക്കിപ്പോ എന്താ വേണ്ടെ".

കുത്തിയോലിച്ചെത്തിയ മലവെള്ളം തടഞ്ഞ്‌നിർത്തിയ അവസ്ഥയിൽ, സ്വാമിയാണെലും ചൂടായിപോവും.

"സ്വാമി, ന്യൂസ്‌ വെച്ചെ, എന്നിട്ട്‌ ആ സൺ ടിവിയിട്‌"

ആനേകം ഇൻവിറ്റേഷൻ കൊടുത്തയച്ചിട്ടും, ശിഷ്യ ഗണത്തിൽ ഒട്ടുംതൽപര്യമില്ലാത്ത, അവതാരിക, തന്റെ വീക്നെസാണെന്ന് ശിഷ്യനറിയാം. ചിന്തിച്ച്‌കോണ്ട്‌ സ്വാമി അമേരിക്കയിൽനിന്നും ചെന്നൈയിലേക്ക്‌ ചാനൽ മാറ്റി.

തലയെടുത്ത്‌നിൽക്കുന്ന തമിഴത്തിയുടെ മുഖത്ത്‌വിരിയുന്ന നവരസങ്ങൾ ആസ്വദിച്ച്‌ നിൽക്കുന്ന സ്വാമി പെട്ടെന്നാണ്‌ ഞെട്ടിയത്‌. ചാനലിൽ ലൈവായി തന്റെ ബെഡ്‌ റൂം.

"മുങ്ങിക്കോ, ഇത്‌ എന്റെ കൈയീന്ന് പോയി" പറഞ്ഞതും സ്വാമി കുംബമേളയിലേക്ക്‌.

---------

രണ്ട്‌ മൂന്ന് ദിവസത്തിന്‌ ശേഷം സ്വാമി വീണ്ടും പ്രത്യക്ഷപ്പെട്ടു. നേരിട്ടല്ല, ടീവിയിൽ.

താൻ ചെയ്തതിൽ തെറ്റോന്നും ഇല്ല. ഇതോക്കെ പൂജയുടെ ഭാഗമാണ്‌. ഇവളെന്റെ ശിഷ്യയാണ്‌ എന്നോക്കെ പറഞ്ഞു, നാട്ടുകാരെ ബോധ്യപ്പെടുത്തി. മാത്രമല്ല വിശ്വാസത്തിന്‌ ബലമേകുവാൻ, രാഷ്ട്രിയകാരുടെ ചിത്രം പ്രദർശ്ശിപ്പിക്കുവാനും സ്വാമി മറന്നില്ല.

--------

പിറ്റേന്ന്,

സ്വാമിയുടെ കൂടുതൽ പൂജ ദൃശ്യങ്ങൾ ചാനൽ പുറത്ത്‌ വിടുന്നു. നിങ്ങൾ കണ്ടത്‌ പൂജയാണെന്ന് പറയാൻ ഇപ്പോൾ സ്വാമിക്കും നിവൃത്തിയില്ല. എങ്ങാനും നാട്ടുകാര്‌ മുഴുവൻ ഇത്തരം പൂജകൾ അനുഷ്ടിക്കുവാൻ ശ്രമിച്ചാൽ, പിന്നെ സ്വാമി എന്തിനെ പൂജിക്കും.

-----------

കുംബമേളക്കെന്ന് പറഞ്ഞ്‌, മുങ്ങിയ സ്വാമി, കുംബകർണ്ണ സേവ കഴിഞ്ഞിരിക്കുന്ന സമയം. നാല്‌ നേരവും ചിക്കൻ ഫ്രൈയും കറുപ്പ്‌ ലബലും അടിച്ചിരുന്ന ശിഷ്യഗണങ്ങളെപോലെ, സ്വാമിയും ഇനിയെന്ത്‌ എന്ന് ചിന്തിച്ചിരിക്കുന്നു.

സ്വന്തമായി ഒരു കേസിന്റെ കോപ്പിപോലും കൈയിൽപിടിക്കാൻ കെൽപ്പില്ലാത്ത വാക്കിലിന്റെ തലയിൽ, പവർക്കട്ടായിരുന്നിട്ട്‌കൂടി, ബൾബ്‌ കത്തി. ഇല്ലെങ്കിൽ വീട്ടിൽ അടുപ്പ്‌ കത്തില്ല.

"സ്വാമി, ഇതെല്ലാം ആരോ തന്നെ ആവാഹിക്കാൻ, ഛെ, അവഹെളിക്കാൻ ചെയ്തതാണെന്നും, ഞാൻ യതർത്ഥ ഇശ്വരവിശ്വാസിയാണെന്നും, നാളെ ഒരു പത്രസമ്മേളനം നടത്തി പറയണം സ്വാമി. ഇതിലും വലിയ കള്ളന്മർ ഇന്ത്യമഹാരജ്യത്ത്‌ സുഖമായി ജീവിക്കുന്നു. പിന്നല്ലെ ഒരു ചിന്ന സ്വാമി"

വക്കീലിന്റെ വാക്കിൽ പണ്ടെ വിശ്വാസമില്ലെങ്കിലും, രക്ഷപ്പെടുവാൻ മറ്റുമാർഗ്ഗം ഇല്ലെന്ന ഒരോറ്റകാരണത്താൽ, സ്വാമി പത്രസമ്മേളനം വിളിച്ചു.

പത്രസമ്മേളനത്തിന്റെ പത്ത്‌മിനിട്ട്‌ മുൻപ്‌, ചാനൽ വീണ്ടും സ്വമിയെ പ്രത്യക്ഷപ്പെടുത്തി. ഇത്തവണ, ആസനത്തിലെ യോഗമുറകൾ, സോറി, യോഗാസനമുറകൾ, ശിഷ്യന്മാരോടോത്ത്‌, പ്രാക്റ്റികലായി നടത്തുന്ന സ്വാമി.

രണ്ട്‌മൂന്ന് മാസകാലം, സ്വാമിക്ക്‌ കഷ്ടകാലം. കഷ്ടകാലത്ത്‌ ചിക്കൻ ഗുനിയ പിടിച്ചപോലെ, പ്രധാനവരൂമാ‍ന മാർഗ്ഗമായിരുന്ന ആശ്രമങ്ങളിൽ പലതും അടച്ച്‌പൂട്ടലിന്റെ വക്കിലെത്തിയെങ്കിലും, ജനം എല്ലാം മറന്ന്‌തുടങ്ങിയിരുന്നു. വിഡിയോ വ്യാജമാണെന്ന് പോലിസും പറഞ്ഞു (പോലീസ്‌ എങ്ങനെ തെളിയിച്ചു എന്ന് മാത്രം ചോദിക്കരുത്‌) ആശ്രമസ്വത്തിന്റെ നല്ലോരു ഭാഗം വിറ്റിട്ടാണെങ്കിലും, ഒടുവിൽ സ്വാമി തിരിച്ചെത്തി, ആശ്രമസ്ഥനായി.

ആശ്രമവഴിയിൽ ഇപ്പോൾ ഇങ്ങനെ ഒരു പരസ്യം കാണാം.

ശ്വാസതടസ്സം, സെക്കന്റുകൾക്കുള്ളിൽ സുഖപ്പെടുത്തുന്നു.

പക്ഷെ, ഇപ്പോഴും ക്യാമറ കാണുബോൾ സ്വാമിയുടെ ശ്വാസത്തിന്‌ ഇത്തിരി തടസം.

---------

അമ്മച്ചീ, ഡിസ്‌ക്ലയ്മർ അഞ്ചെട്ടെണം.

1. ഇതിലെ കഥപാത്രം 3010-ൽ ജനിക്കുവാൻ പോകുന്ന ഒരു പാത്രമാണ്‌.

2. ഈ കഥ, ഇന്ത്യമഹരാജ്യത്തോ, എന്തിന്‌, മദ്രാസിലോപോലുമല്ല നടക്കുന്നത്‌.

3. എല്ലാ സ്വാമിമാരും ഇത്തരകരാണ്‌ എന്ന് ഞാൻ സ്വപ്നത്തിൽപോലും പറഞ്ഞിട്ടില്ല.

4. അമ്മയിലെ അംഗങ്ങൾ ആരും ഇതിൽ അഭിനയിച്ചിട്ടില്ല.

5. പോലിസുകാർ വെറും നിരപരാധികളാണ്‌.

3 comments:

ബാപ്പു | Bappu said...

പഞ്ചനക്ഷത്രമൂല്യമുള്ള താരവിഗ്രഹവുമായി, പൂജമുറിയിൽ, എന്തിലോ മുഴുകിയിരുന്ന സ്വാമി ഞെട്ടി. തന്നെ ആരാണ്‌ ഇനിഷ്യൽ കൂട്ടി വിളിക്കുന്നതെന്നറിയാനുള്ള ആവേശത്തിൽ, പൂജസമയത്ത്‌ അഴിഞ്ഞ്‌പോയ മുണ്ട്‌, എടുത്തുടുക്കുവാൻ മറന്നെങ്കിലും, വാതിൽ പകുതി തുറന്നു. തന്റെ അരുമശിഷ്യൻ ആഴ്ചാനന്ത, പഞ്ചയത്തുകാർ പിന്നാലെകൂടിയ പട്ടിയെപോലെ കിതക്കുന്നത്‌ കണ്ട്‌ ഒന്ന് ഞെട്ടി.

നൗഷാദ് അകമ്പാടം said...

പ്രിയ അരുമ ശിഷ്യന്‍ ബാപ്പു,
ചാനലായ ചാനലും ഇന്റെര്‍നെറ്റും
നാട്ടാരും എല്ലാവരും കൂടിപാതാളത്തോളം എന്നെ
ചവിട്ടിത്താഴ്ത്തി..ഇനിയും മതിയായില്ലേ നിങ്ങള്‍ക്ക് ?
എത്ര കഷ്ടപ്പെട്ടാണു ഞാന്‍ എല്ലാം ഒന്നു ഒപ്പിച്ചെടുത്തത്..
എന്റെ കണ്ണീരില്‍ കുതിര്‍ന്ന കദന കഥ ഞാന്‍ ഇവിടെ
വിവരിച്ചിട്ടുണ്ട്..
http://entevara.blogspot.com/
അതൊന്നു വായിച്ചിട്ട് പറയൂ ഞാന്‍ തെറ്റ്കാരനാണോ അല്ലയോ എന്ന്.!!
സര്‍‌വ്വ ഐശ്വര്യവും സമൃദ്ധിയും എനിക്കെപ്പോഴും ഉണ്ടായിരിക്കട്ടെ !
ശ്രീ ചൈതന്യാനന്ദ തരികിട തട്ടിപ്പു ആസാമികള്‍.

കൂതറHashimܓ said...

:)