Wednesday, March 17, 2010

4 - വിദ്യാലയങ്ങൾ ഭ്രന്താലയങ്ങളോ?

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌, പറബിൽപീടികയിൽ പ്രവർത്തിക്കുന്ന ഒരു ഇഗ്ലീഷ്‌ മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ്‌ കുട്ടിയെ, അധ്യപകൻ ശിക്ഷിച്ച രീതി, പൊരിവെയിലത്ത്‌ രണ്ട്‌ മണിക്കൂർ നേരം നിർത്തുകയും, പിന്നെ, സ്കൂളിലെ മാലിന്യങ്ങൾ കുട്ടിയെകൊണ്ട്‌ നീക്കം ചെയ്യിക്കുകയും ചെയ്തു - വാർത്ത.

എന്റെ സുഹൃത്തുകളുടെയും ബന്ധുകളുടെയും അനവധികുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌. അക്കഡമിക്കലി അത്ര മെച്ചമെന്ന് പറയൻ പറ്റില്ലെങ്കിലും അവറേജ്‌ നിലവരം പുലർത്തിയിരുന്ന ഈ സ്കൂളിലെ അധ്യപകർ, മാനസിക വിഭ്രാന്തി ബാധിച്ചവരാണോ എന്ന് ഈ വാർത്ത കേട്ടപ്പോൾ തോന്നിപോയി.

മാതപിതാകൾ കുട്ടികളെ സ്കൂളിൽ വിടുന്നത്‌, അവരെ അക്ഷര ജ്ഞാനം പഠിപ്പിക്കാനാണ്‌. മാതപിതാകൾ കഴിഞ്ഞാൽ കുട്ടികൾ വൈകാരികമയി എറ്റവും കൂടുതൽ ബന്ധം അധ്യപകരോടാണ്‌. കുട്ടികൾക്കുള്ള ശിക്ഷണരീതി പലപ്പോഴും അതിർവരമ്പുകൾ കടന്ന്‌ പോവുന്നു.

6-7 വയസ്സുള്ള ഒരു കുട്ടിയെയാണ്‌, കഠിനമായ ചൂടിൽ, വെയിലിൽ നിർത്തിയത്‌. മാത്രമല്ല, സ്കൂളിലെ മാലുന്യം ആ കുട്ടിയെകൊണ്ട്‌ നീക്കിക്കുകകൂടി ചെയ്തു ഈ അധ്യാപഹയൻ.

കുട്ടികൾക്ക്‌ ചെറിയ ശിക്ഷ നൽകണം എന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നു. പക്ഷെ, ഒരു പിഞ്ചുപൈതലിനെ ഇങ്ങനെ ക്രൂരമായി പീഠിപ്പിച്ച അധ്യപഹയൻ, അതെന്തിന്റെ പേരിലാണെങ്കിലും, കഠിന ശിക്ഷയർഹിക്കുന്നു.

പ്രതിഷേധവുമായെത്തിയ ഇടതുപക്ഷ യുവജന സംഘടനകൾക്കും നേതാകൾക്കും, പ്രവർത്തകർക്കും ബാപ്പുവിന്റെ കൂപ്പുകൈ. അത്‌കൊണ്ടാവണം, ഈ വിഷയത്തിൽ കലക്റ്റർ ഇടപ്പെട്ടത്‌.

ഈ വിഷയത്തിൽ പരാതിബോധിപ്പിച്ചെന്ന കാരണത്തിൽ, ഈ കുട്ടിയുടെ സഹോദരനെ, ക്ലാസിൽനിന്നും പുറത്താക്കുവാൻ ശ്രമിച്ച, സ്കൂൾ മാനേജ്‌മെന്റിന്റെ നടപടി തികച്ചും സംസ്കാര ശൂന്യമായി.

അധ്യപകർ, വിദ്യാർത്ഥികളുടെ റോൾമോഡലായിരുന്നു, ആണ്‌. എന്നെ ഹൈസ്കൂളിൽ പഠിപ്പിച്ച, കുട്ടികളുടെ പേടിസ്വപ്നമായ ഒരധ്യപകനെ, ഇത്തരുണത്തിൽ ഞാൻ സ്മരിക്കുന്നു. ശിക്ഷവിധിയിൽ അഗ്രകണ്യനായിരുന്ന ആ അധ്യപകൻ, പക്ഷെ, മാനസികമായി, വിദ്യാർത്ഥികളുടെ നല്ല സുഹൃത്തായിരുന്നു. അത്‌കൊണ്ട്‌ തന്നെ, പഠനത്തിന്‌ ശേഷം, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ പലരും, ആ അധ്യപകന്റെ നല്ല സുഹൃത്തുകളായതും, ഒരു വലിയ സൗഹൃദവലയത്തിന്റെ ഉടമയായതും. ആക്സ്മികമായ അദ്ദേഹത്തിന്റെ മരണം, ഒരു പ്രദേശത്തെ മുഴുവൻ ദുഖത്തിലാഴ്‌ത്തുവാനും കാരണം മറ്റോന്നല്ല.

മാനസ്സിക വിഭ്രാന്തി ബാധിച്ച, അധ്യാപഹയരെ, ക്രൂരമായി തന്നെ ശിക്ഷിക്കണം. നിയമവും, നിയമപാലകരും അതിന്‌ തുനിഞ്ഞില്ലെങ്കിൽ, ജനം ആ കർമ്മം നിർവ്വഹിക്കും.

Tuesday, March 16, 2010

3 - ബാപ്പു ഇൻ സ്വർഗ്ഗം.

ഞാൻ മരിച്ച്‌, അഞ്ചെട്ട്‌ മണിക്കുർ കഴിഞ്ഞിട്ടും വീട്ടുകാർ എന്റെ ബോഡി വേണ്ടവിധം കൈകാര്യം ചെയ്യാത്തതിലുള്ള പരിഭവം മറച്ച്‌വെച്ചു ഞാൻ കാത്തിരുന്നു. എന്റെ ബോഡി കിട്ടിയിട്ട്‌ വേണം നേരെചെന്ന് പടച്ചോനെ കണ്ട്‌, രണ്ട്‌ ചോദ്യം ചോദിക്കണം എന്നോക്കെ ചിന്തിച്ച്‌ ഞാൻ ഖബറിൽതന്നെ ഇരുന്നുറങ്ങിപോയി.


കണ്ണ്‌തുറന്നപ്പോൾ, ഞാനും എന്റെ ബോഡിയും ഒട്ടും സൗകര്യമില്ലാത്ത ഒരിടുങ്ങിയ സ്ഥലത്തുണ്ട്‌. ചുറ്റും കൂരിരുട്ട്‌. ഏതാനും നിമിഷങ്ങൾക്കകം, ഞാൻ എന്റെ ഓൾഡ്‌ ബോഡിയിൽ തന്നെ വലിഞ്ഞ്‌കയറി. അപ്പോൾ ചുറ്റുപാടും മാറി. അതിമനോഹരമായ ഒരു സ്ഥലത്ത്‌, ഞാൻ ഒറ്റക്കിരിക്കുന്നു.

യൂണിഫോമിട്ട നാലഞ്ച്‌ മല്ലന്മർ കുതിരപുറത്തേറി വന്നു. കൈയിൽ കണ്ണൂർ മെഡ്‌ ആയുധങ്ങൾ, പഴശിരാജയുടെ ഷൂട്ടിങ്ങ്‌ കഴിഞ്ഞ്‌ മടങ്ങിവരുന്നവരെപോലെ. ഉറുമിയും വാരികുന്തവും വളരെ പുരാതനമായിരുന്നു.

"ബാപ്പു ഫ്രം മലപ്പുറം" തലവനെന്ന് തോന്നിക്കുന്ന, തലയിൽ തൊപ്പിവെച്ചവൻ എന്നോട്‌ ചോദിച്ചു.

"അതെ"

"ഫോളോ മീ'

മുന്നിലും പിന്നിലും അകമ്പടിയോടെ ഞാൻ തലവനെ പിൻതുടർന്നു.

"ഇന്റോഗരേഷൻ ഏരിയ" എന്നെഴുതിയ ഒരു വലിയ കെട്ടിടത്തിലേക്ക്‌ എന്നെ കടത്തിവിട്ട്‌, കവൽക്കാർ വാതിലടച്ചു. നീണ്ട ക്യൂവിൽനിന്ന്, പേരും അഡ്രസും കൊടുത്തു ഒരു സ്ലിപ്പും വാങ്ങി ഞാൻ കാത്തിരുന്നു.

"ബാപ്പു, മലപ്പുറം"

ഞാൻ കൈയുയർത്തി, അയൾ എന്നെ മാടിവിളിച്ചു. മറ്റോരു വലിയ വാതിലിലൂടെ ഞാൻ അകത്ത്‌കടന്നു. അതിവിശാലമായ ഒരു ഹാളിലേക്ക്‌.

ചുറ്റും നിരന്നിരിക്കുന്ന ഒരു വലിയ സദസ്സിന്‌ നടുവിൽ ഞാൻ നിന്നു. രാജസദസ്സിലെ പൗരപ്രമുഖരെ എനിക്കോർമ്മ വന്നു.

"ബാപ്പു, നീയിപ്പോൾ സ്വർഗ്ഗത്തിനും നരകത്തിനുമിടയിലെ ക്യാമ്പിലാണ്‌. ഞങ്ങളുടെ ചോദ്യങ്ങൾക്ക്‌ ശരിയായി ഉത്തരം തന്നാൽ, നിനക്ക്‌ സ്വർഗ്ഗത്തിൽപോവാം, ഇല്ലെങ്കിൽ..." കൂട്ടത്തിലോരാൾ എന്നോട്‌ പറഞ്ഞു.

പണ്ടെ എന്റെ കൈകാലുകൾക്ക്‌ ബലകുറവാണ്‌, ഇത്തരം വാർത്തകേൾക്കുമ്പോൾ പ്രതേകിച്ചും.

"നിന്റെ കർമ്മങ്ങളുടെ പുസ്തകമാണിത്‌. ഞങ്ങൾ അദ്യം അത്‌ തൂക്കിനോക്കും"

നാല്‌ ഇരുമ്പ്‌പെട്ടികൾ എന്നിക്ക്‌ മുന്നിലെത്തി, ഒരാൾ അതെടുത്ത്‌ തൂക്കം നോക്കുന്നു. ഒരെണ്ണം, സൽകർമ്മത്തിന്റെ പെട്ടി, ബാക്കി മൂന്നും....

ഇതിപ്പോ തൂക്കിനോക്കനോന്നുമില്ല, പെട്ടി കണ്ടാൽ അറിയാലോ എന്റെ ഭാവി. പരാജയെപ്പെടുമെന്ന് ഉത്തമബോധ്യമുള്ളിടത്ത്‌, ഞാൻ പ്രയോഗികുന്ന ലാസ്റ്റ്‌ ഒപ്ഷൻ, വാവിട്ട്‌ കരയൽ, പുറത്തെടുക്കാനുള്ള എന്റെ ശ്രമം വിജയിച്ചില്ല. എനിക്ക്‌മുൻപെ ആ കർമ്മം അതിലും ഭംഗിയായി മറ്റോരാൾ നിർവ്വഹിച്ചു. ദേഷ്യത്തോടെയും സങ്കടത്തോടെയും ഞാൻ അവനെ നോക്കി. വിശ്വാസം വരാതെ ഞാൻ വീണ്ടും നോക്കി. കരയുന്നവനെകണ്ട്‌ ഞാൻ പിന്നെയും ഞെട്ടി.

അത്‌ മറ്റാരുമായിരുന്നില്ല, എന്റെ അയൽപ്പക്കകാരനും, നാട്ടിലെ പ്രമുഖനും നട്ടാർക്ക്‌ നല്ലവനുമായ മത്തച്ചയനായിരുന്നു. ഇന്നലെ വൈക്കുന്നേരം കൂടി ഞാൻ മത്തച്ചയനെ കണ്ടിരുന്നു, മീനും വാങ്ങി വീട്ടിലേക്കുള്ള വഴിയിൽ, അന്തികള്ളിന്റെ ബലത്തിൽ പോവുന്ന മത്തച്ചയനെ. ഇയാളിതെപ്പോ മരിച്ചു എന്ന് ഞാൻ അൽഭുതംകൊണ്ടു. സൂക്ഷിച്ച്‌നോക്കിയ ഞാൻ പിന്നെയും ഞെട്ടി, മത്തച്ചയൻ മാത്രമല്ല, ഭാര്യ അന്നമ്മച്ചേടത്തിയും കൂട്ടിനുണ്ട്‌. അത്‌ ശരി, പിരിയാൻ മനസില്ലെന്ന ഭാവത്തിൽ രണ്ടുംഒരുമിച്ച്‌ പോന്നതാണല്ലെ. ഇവർ തമ്മിലുള്ള സ്നേഹവും ഐക്യവും കാരണം, എന്റെ വീട്ടിൽ മിക്കവറും ദിവസങ്ങളിൽ, ലഹള നടക്കാറുണ്ട്‌. പട്ടിണികിടന്ന മിക്ക രാത്രികളിലും ഞാൻ മത്തച്ചനെയും വൈഫിനെയും പ്രകിയിട്ടുമുണ്ട്‌. മരിച്ചാലെങ്കിലും ഇവരെന്നെ വെറുതെവിടുമെന്ന് ഞാൻ ചിന്തിച്ചിരുന്നത്‌ വെറുതെ.

മത്തച്ചന്റെ ലൈഫ്‌ ബാലൻസ്‌ ഷീറ്റിലെ ഇടതും വലതും സംഭവങ്ങൾ ഒരാൾ ഉച്ചത്തിൽ വായിക്കുന്നു.

മത്തച്ചന്റെ സെറ്റപ്പിലെ ആറോളം നമ്പറുകളുടെ പേരും, വയസും ആഡ്രസും പറഞ്ഞപ്പോൾ, ബോഞ്ചികുടിച്ച ഡോങ്കിയെപോലെ, മത്തച്ചൻ ഭാര്യയെനോക്കി. അവർ ഔട്ട്‌ഓഫ്‌ കണ്ട്രോളായ നിലവിളി സ്റ്റാർട്ട്‌ ചെയ്തിരുന്നു. മത്തച്ചൻ തന്നെ ചതിച്ചതിലെ വിഷമം നിയന്ത്രിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടാണ്‌ അവർ കരയുന്നതെന്ന് കരുതി. അവസാനം മാത്തച്ചൻ തന്നെ അവരെ ആശ്വസിപ്പിച്ചു. "നീ വെറുതെ കരഞ്ഞ്‌ ആളെ കൂട്ടരുത്‌. പറ്റിയത്‌ പറ്റി, നീ ക്ഷമിച്ച്‌ കള"

എന്നാൽ അന്നമ്മചേട്ടത്തിയുടെ മറുപടി.

"ഞാനറിയാത്ത ആറെണ്ണമല്ലെ അച്ചയനുള്ളൂ, പക്ഷെ എനിക്ക്‌ പന്ത്രണ്ടെണ്ണമുണ്ട്‌, അവരുടെയോക്കെ പേര്‌ അച്ചയന്റെ മുന്നില്‌വെച്ച്‌ വിളിച്ച്‌ പറയുമല്ലോ എന്നോർത്താ ഞാൻ കരയുന്നത്‌" എന്നായിരുന്നു.
 
(തുടരും...)

Monday, March 15, 2010

2 - ഡൈലി ഹാപ്പി സ്വാമി - ഫുൾ വീഡീയോ

"സ്വാമിയെ, ആസ്വാമിയെ"

പഞ്ചനക്ഷത്രമൂല്യമുള്ള താരവിഗ്രഹവുമായി, പൂജമുറിയിൽ, എന്തിലോ മുഴുകിയിരുന്ന സ്വാമി ഞെട്ടി. തന്നെ ആരാണ്‌ ഇനിഷ്യൽ കൂട്ടി വിളിക്കുന്നതെന്നറിയാനുള്ള ആവേശത്തിൽ, പൂജസമയത്ത്‌ അഴിഞ്ഞ്‌പോയ മുണ്ട്‌, എടുത്തുടുക്കുവാൻ മറന്നെങ്കിലും, വാതിൽ പകുതി തുറന്നു. തന്റെ അരുമശിഷ്യൻ ആഴ്ചാനന്ത, പഞ്ചയത്തുകാർ പിന്നാലെകൂടിയ പട്ടിയെപോലെ കിതക്കുന്നത്‌ കണ്ട്‌ ഒന്ന് ഞെട്ടി.

"പൂജ സമയത്ത്‌, എന്നെ ശല്യംചെയ്യരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലെ. ഇയാളെന്തിനാ എന്റെ ഇനിഷ്യൽ കൂട്ടി വിളിക്കുന്നത്‌" ക്ഷമയുടെ നെല്ലിപലക പണ്ടെ ഇല്ലാത്ത സ്വാമി, പൂജവസ്തുവെങ്ങാനും റൂമിൽനിന്നും ഇറങ്ങിയോടുമോ എന്ന് ശങ്കിച്ച്‌കോണ്ട്‌ ചോദിച്ചു.

"ആ ടിവി തുറക്ക്‌ സ്വാമി" ശിഷ്യൻ.

"ടിവിയിലാണല്ലോ ഞാനിപ്പോ ഇഗ്ലീഷ്‌ പൂജ കണ്ട്‌കൊണ്ടിരുന്നത്‌" അത്മഗതം മൊഴിഞ്ഞ്‌ സ്വാമി അകത്തേക്ക്‌.

"എന്റെ ടീവിക്ക്‌ ഒരു കുഴപ്പവുമില്ല. ഇയാക്കിപ്പോ എന്താ വേണ്ടെ".

കുത്തിയോലിച്ചെത്തിയ മലവെള്ളം തടഞ്ഞ്‌നിർത്തിയ അവസ്ഥയിൽ, സ്വാമിയാണെലും ചൂടായിപോവും.

"സ്വാമി, ന്യൂസ്‌ വെച്ചെ, എന്നിട്ട്‌ ആ സൺ ടിവിയിട്‌"

ആനേകം ഇൻവിറ്റേഷൻ കൊടുത്തയച്ചിട്ടും, ശിഷ്യ ഗണത്തിൽ ഒട്ടുംതൽപര്യമില്ലാത്ത, അവതാരിക, തന്റെ വീക്നെസാണെന്ന് ശിഷ്യനറിയാം. ചിന്തിച്ച്‌കോണ്ട്‌ സ്വാമി അമേരിക്കയിൽനിന്നും ചെന്നൈയിലേക്ക്‌ ചാനൽ മാറ്റി.

തലയെടുത്ത്‌നിൽക്കുന്ന തമിഴത്തിയുടെ മുഖത്ത്‌വിരിയുന്ന നവരസങ്ങൾ ആസ്വദിച്ച്‌ നിൽക്കുന്ന സ്വാമി പെട്ടെന്നാണ്‌ ഞെട്ടിയത്‌. ചാനലിൽ ലൈവായി തന്റെ ബെഡ്‌ റൂം.

"മുങ്ങിക്കോ, ഇത്‌ എന്റെ കൈയീന്ന് പോയി" പറഞ്ഞതും സ്വാമി കുംബമേളയിലേക്ക്‌.

---------

രണ്ട്‌ മൂന്ന് ദിവസത്തിന്‌ ശേഷം സ്വാമി വീണ്ടും പ്രത്യക്ഷപ്പെട്ടു. നേരിട്ടല്ല, ടീവിയിൽ.

താൻ ചെയ്തതിൽ തെറ്റോന്നും ഇല്ല. ഇതോക്കെ പൂജയുടെ ഭാഗമാണ്‌. ഇവളെന്റെ ശിഷ്യയാണ്‌ എന്നോക്കെ പറഞ്ഞു, നാട്ടുകാരെ ബോധ്യപ്പെടുത്തി. മാത്രമല്ല വിശ്വാസത്തിന്‌ ബലമേകുവാൻ, രാഷ്ട്രിയകാരുടെ ചിത്രം പ്രദർശ്ശിപ്പിക്കുവാനും സ്വാമി മറന്നില്ല.

--------

പിറ്റേന്ന്,

സ്വാമിയുടെ കൂടുതൽ പൂജ ദൃശ്യങ്ങൾ ചാനൽ പുറത്ത്‌ വിടുന്നു. നിങ്ങൾ കണ്ടത്‌ പൂജയാണെന്ന് പറയാൻ ഇപ്പോൾ സ്വാമിക്കും നിവൃത്തിയില്ല. എങ്ങാനും നാട്ടുകാര്‌ മുഴുവൻ ഇത്തരം പൂജകൾ അനുഷ്ടിക്കുവാൻ ശ്രമിച്ചാൽ, പിന്നെ സ്വാമി എന്തിനെ പൂജിക്കും.

-----------

കുംബമേളക്കെന്ന് പറഞ്ഞ്‌, മുങ്ങിയ സ്വാമി, കുംബകർണ്ണ സേവ കഴിഞ്ഞിരിക്കുന്ന സമയം. നാല്‌ നേരവും ചിക്കൻ ഫ്രൈയും കറുപ്പ്‌ ലബലും അടിച്ചിരുന്ന ശിഷ്യഗണങ്ങളെപോലെ, സ്വാമിയും ഇനിയെന്ത്‌ എന്ന് ചിന്തിച്ചിരിക്കുന്നു.

സ്വന്തമായി ഒരു കേസിന്റെ കോപ്പിപോലും കൈയിൽപിടിക്കാൻ കെൽപ്പില്ലാത്ത വാക്കിലിന്റെ തലയിൽ, പവർക്കട്ടായിരുന്നിട്ട്‌കൂടി, ബൾബ്‌ കത്തി. ഇല്ലെങ്കിൽ വീട്ടിൽ അടുപ്പ്‌ കത്തില്ല.

"സ്വാമി, ഇതെല്ലാം ആരോ തന്നെ ആവാഹിക്കാൻ, ഛെ, അവഹെളിക്കാൻ ചെയ്തതാണെന്നും, ഞാൻ യതർത്ഥ ഇശ്വരവിശ്വാസിയാണെന്നും, നാളെ ഒരു പത്രസമ്മേളനം നടത്തി പറയണം സ്വാമി. ഇതിലും വലിയ കള്ളന്മർ ഇന്ത്യമഹാരജ്യത്ത്‌ സുഖമായി ജീവിക്കുന്നു. പിന്നല്ലെ ഒരു ചിന്ന സ്വാമി"

വക്കീലിന്റെ വാക്കിൽ പണ്ടെ വിശ്വാസമില്ലെങ്കിലും, രക്ഷപ്പെടുവാൻ മറ്റുമാർഗ്ഗം ഇല്ലെന്ന ഒരോറ്റകാരണത്താൽ, സ്വാമി പത്രസമ്മേളനം വിളിച്ചു.

പത്രസമ്മേളനത്തിന്റെ പത്ത്‌മിനിട്ട്‌ മുൻപ്‌, ചാനൽ വീണ്ടും സ്വമിയെ പ്രത്യക്ഷപ്പെടുത്തി. ഇത്തവണ, ആസനത്തിലെ യോഗമുറകൾ, സോറി, യോഗാസനമുറകൾ, ശിഷ്യന്മാരോടോത്ത്‌, പ്രാക്റ്റികലായി നടത്തുന്ന സ്വാമി.

രണ്ട്‌മൂന്ന് മാസകാലം, സ്വാമിക്ക്‌ കഷ്ടകാലം. കഷ്ടകാലത്ത്‌ ചിക്കൻ ഗുനിയ പിടിച്ചപോലെ, പ്രധാനവരൂമാ‍ന മാർഗ്ഗമായിരുന്ന ആശ്രമങ്ങളിൽ പലതും അടച്ച്‌പൂട്ടലിന്റെ വക്കിലെത്തിയെങ്കിലും, ജനം എല്ലാം മറന്ന്‌തുടങ്ങിയിരുന്നു. വിഡിയോ വ്യാജമാണെന്ന് പോലിസും പറഞ്ഞു (പോലീസ്‌ എങ്ങനെ തെളിയിച്ചു എന്ന് മാത്രം ചോദിക്കരുത്‌) ആശ്രമസ്വത്തിന്റെ നല്ലോരു ഭാഗം വിറ്റിട്ടാണെങ്കിലും, ഒടുവിൽ സ്വാമി തിരിച്ചെത്തി, ആശ്രമസ്ഥനായി.

ആശ്രമവഴിയിൽ ഇപ്പോൾ ഇങ്ങനെ ഒരു പരസ്യം കാണാം.

ശ്വാസതടസ്സം, സെക്കന്റുകൾക്കുള്ളിൽ സുഖപ്പെടുത്തുന്നു.

പക്ഷെ, ഇപ്പോഴും ക്യാമറ കാണുബോൾ സ്വാമിയുടെ ശ്വാസത്തിന്‌ ഇത്തിരി തടസം.

---------

അമ്മച്ചീ, ഡിസ്‌ക്ലയ്മർ അഞ്ചെട്ടെണം.

1. ഇതിലെ കഥപാത്രം 3010-ൽ ജനിക്കുവാൻ പോകുന്ന ഒരു പാത്രമാണ്‌.

2. ഈ കഥ, ഇന്ത്യമഹരാജ്യത്തോ, എന്തിന്‌, മദ്രാസിലോപോലുമല്ല നടക്കുന്നത്‌.

3. എല്ലാ സ്വാമിമാരും ഇത്തരകരാണ്‌ എന്ന് ഞാൻ സ്വപ്നത്തിൽപോലും പറഞ്ഞിട്ടില്ല.

4. അമ്മയിലെ അംഗങ്ങൾ ആരും ഇതിൽ അഭിനയിച്ചിട്ടില്ല.

5. പോലിസുകാർ വെറും നിരപരാധികളാണ്‌.

1 - ബ്ലോഗ് ബാധ്യത ബില്ല്

അക്ഷരത്തെറ്റുകളിൽ കാലുടുക്കി മറിഞ്ഞ്‌ വീണവരും, കമന്റുകൾകൊണ്ട് ശരീരത്തിൽ പരിക്കേറ്റവരും, പോസ്റ്റുകൾക്ക്മുന്നിൽ തലവെച്ച്, കാല് നഷ്ടപ്പെട്ടവരുമായ, ബൂലോകനിവാസികളുടെ അശ്രന്ധ പരിശ്രമഫലമായി, ബ്ലോഗർമ്മാർക്ക് നഷ്ടപരിഹാരം നൽക്കുവാനുള്ള നിയമം, നിയമത്തിന്റെ വഴിക്ക് പാസാക്കുവാൻ ഗൂഗിളമ്മച്ചി തിരുമാനിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ എന്റെ സഹബ്ലോഗർമാരെ അറിയിച്ച്കൊള്ളുന്നു.

ഇനിമുതൽ പോസ്റ്റുകളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക്, ബ്ലോഗർ നഷ്ടപരിഹാരം നൽക്കേണ്ടതില്ല. അത് ഗൂഗിളമ്മച്ചിയുടെ ചിട്ടിഫണ്ടിൽനിന്നും നേരിട്ട് ലഭിക്കും. നഷ്ടപരിഹാരതുക കൂടുതലാണെങ്കിൽ, ഇന്ത്യമഹാരാജ്യത്തെ 120 കോടി ജനങ്ങളുടെ വിയർപ്പ് നക്കിതുടക്കുന്ന മേലാളന്മർ, ആ തുക സംഘടിപ്പിച്ച് നൽകും. ഇന്ത്യയിൽ വിദ്യഭ്യാസമില്ലെങ്കിലെന്ത്, റോഡില്ലെങ്കിലെന്ത്, വെള്ളവും വെളിച്ചവുമില്ലെങ്കിലെന്ത്?.. മറ്റുള്ളവരുടെ നഷ്ടപരിഹാരം സ്വയം എറ്റെടുക്കുവാൻ മാത്രം നാം പ്രപ്തരാണ്.

123യുടെ കളികളിൽ ഇത് ചിലത് മാത്രം.
----------

വിഷയത്തോട് പ്രതികരിക്കുവാൻ മറന്ന്‌പോവുന്നു നാം.

ചുറ്റുപാടുകളോട് പ്രതികരിക്കുവാനുള്ള ശേഷി, കൈമോശം വന്നോ മലയാളിക്കും.

--------------

പറയാൻ വന്നത് ഇതോന്നുമല്ല. ഞാനും വരുന്നു ബൂലോകത്തിലേക്ക്. ഇത്‌വരെ നിങ്ങളുടെ കഥകളും ലേഖനങ്ങളും വായിച്ച്, എങ്ങിനെ ഈ അൽഭുത ലോകത്തിലേക്ക് എത്തിപ്പെടും എന്ന് അശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. എന്നെ സഹായിച്ച സുഹ്ര്‌ത്തുകൾക്ക് നന്ദി.

കല്ലെടുത്തെറിയൂ, ആശിർവദിക്കൂ.