ഞാൻ മരിച്ച്, അഞ്ചെട്ട് മണിക്കുർ കഴിഞ്ഞിട്ടും വീട്ടുകാർ എന്റെ ബോഡി വേണ്ടവിധം കൈകാര്യം ചെയ്യാത്തതിലുള്ള പരിഭവം മറച്ച്വെച്ചു ഞാൻ കാത്തിരുന്നു. എന്റെ ബോഡി കിട്ടിയിട്ട് വേണം നേരെചെന്ന് പടച്ചോനെ കണ്ട്, രണ്ട് ചോദ്യം ചോദിക്കണം എന്നോക്കെ ചിന്തിച്ച് ഞാൻ ഖബറിൽതന്നെ ഇരുന്നുറങ്ങിപോയി.
കണ്ണ്തുറന്നപ്പോൾ, ഞാനും എന്റെ ബോഡിയും ഒട്ടും സൗകര്യമില്ലാത്ത ഒരിടുങ്ങിയ സ്ഥലത്തുണ്ട്. ചുറ്റും കൂരിരുട്ട്. ഏതാനും നിമിഷങ്ങൾക്കകം, ഞാൻ എന്റെ ഓൾഡ് ബോഡിയിൽ തന്നെ വലിഞ്ഞ്കയറി. അപ്പോൾ ചുറ്റുപാടും മാറി. അതിമനോഹരമായ ഒരു സ്ഥലത്ത്, ഞാൻ ഒറ്റക്കിരിക്കുന്നു.
യൂണിഫോമിട്ട നാലഞ്ച് മല്ലന്മർ കുതിരപുറത്തേറി വന്നു. കൈയിൽ കണ്ണൂർ മെഡ് ആയുധങ്ങൾ, പഴശിരാജയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങിവരുന്നവരെപോലെ. ഉറുമിയും വാരികുന്തവും വളരെ പുരാതനമായിരുന്നു.
"ബാപ്പു ഫ്രം മലപ്പുറം" തലവനെന്ന് തോന്നിക്കുന്ന, തലയിൽ തൊപ്പിവെച്ചവൻ എന്നോട് ചോദിച്ചു.
"അതെ"
"ഫോളോ മീ'
മുന്നിലും പിന്നിലും അകമ്പടിയോടെ ഞാൻ തലവനെ പിൻതുടർന്നു.
"ഇന്റോഗരേഷൻ ഏരിയ" എന്നെഴുതിയ ഒരു വലിയ കെട്ടിടത്തിലേക്ക് എന്നെ കടത്തിവിട്ട്, കവൽക്കാർ വാതിലടച്ചു. നീണ്ട ക്യൂവിൽനിന്ന്, പേരും അഡ്രസും കൊടുത്തു ഒരു സ്ലിപ്പും വാങ്ങി ഞാൻ കാത്തിരുന്നു.
"ബാപ്പു, മലപ്പുറം"
ഞാൻ കൈയുയർത്തി, അയൾ എന്നെ മാടിവിളിച്ചു. മറ്റോരു വലിയ വാതിലിലൂടെ ഞാൻ അകത്ത്കടന്നു. അതിവിശാലമായ ഒരു ഹാളിലേക്ക്.
ചുറ്റും നിരന്നിരിക്കുന്ന ഒരു വലിയ സദസ്സിന് നടുവിൽ ഞാൻ നിന്നു. രാജസദസ്സിലെ പൗരപ്രമുഖരെ എനിക്കോർമ്മ വന്നു.
"ബാപ്പു, നീയിപ്പോൾ സ്വർഗ്ഗത്തിനും നരകത്തിനുമിടയിലെ ക്യാമ്പിലാണ്. ഞങ്ങളുടെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം തന്നാൽ, നിനക്ക് സ്വർഗ്ഗത്തിൽപോവാം, ഇല്ലെങ്കിൽ..." കൂട്ടത്തിലോരാൾ എന്നോട് പറഞ്ഞു.
പണ്ടെ എന്റെ കൈകാലുകൾക്ക് ബലകുറവാണ്, ഇത്തരം വാർത്തകേൾക്കുമ്പോൾ പ്രതേകിച്ചും.
"നിന്റെ കർമ്മങ്ങളുടെ പുസ്തകമാണിത്. ഞങ്ങൾ അദ്യം അത് തൂക്കിനോക്കും"
നാല് ഇരുമ്പ്പെട്ടികൾ എന്നിക്ക് മുന്നിലെത്തി, ഒരാൾ അതെടുത്ത് തൂക്കം നോക്കുന്നു. ഒരെണ്ണം, സൽകർമ്മത്തിന്റെ പെട്ടി, ബാക്കി മൂന്നും....
ഇതിപ്പോ തൂക്കിനോക്കനോന്നുമില്ല, പെട്ടി കണ്ടാൽ അറിയാലോ എന്റെ ഭാവി. പരാജയെപ്പെടുമെന്ന് ഉത്തമബോധ്യമുള്ളിടത്ത്, ഞാൻ പ്രയോഗികുന്ന ലാസ്റ്റ് ഒപ്ഷൻ, വാവിട്ട് കരയൽ, പുറത്തെടുക്കാനുള്ള എന്റെ ശ്രമം വിജയിച്ചില്ല. എനിക്ക്മുൻപെ ആ കർമ്മം അതിലും ഭംഗിയായി മറ്റോരാൾ നിർവ്വഹിച്ചു. ദേഷ്യത്തോടെയും സങ്കടത്തോടെയും ഞാൻ അവനെ നോക്കി. വിശ്വാസം വരാതെ ഞാൻ വീണ്ടും നോക്കി. കരയുന്നവനെകണ്ട് ഞാൻ പിന്നെയും ഞെട്ടി.
അത് മറ്റാരുമായിരുന്നില്ല, എന്റെ അയൽപ്പക്കകാരനും, നാട്ടിലെ പ്രമുഖനും നട്ടാർക്ക് നല്ലവനുമായ മത്തച്ചയനായിരുന്നു. ഇന്നലെ വൈക്കുന്നേരം കൂടി ഞാൻ മത്തച്ചയനെ കണ്ടിരുന്നു, മീനും വാങ്ങി വീട്ടിലേക്കുള്ള വഴിയിൽ, അന്തികള്ളിന്റെ ബലത്തിൽ പോവുന്ന മത്തച്ചയനെ. ഇയാളിതെപ്പോ മരിച്ചു എന്ന് ഞാൻ അൽഭുതംകൊണ്ടു. സൂക്ഷിച്ച്നോക്കിയ ഞാൻ പിന്നെയും ഞെട്ടി, മത്തച്ചയൻ മാത്രമല്ല, ഭാര്യ അന്നമ്മച്ചേടത്തിയും കൂട്ടിനുണ്ട്. അത് ശരി, പിരിയാൻ മനസില്ലെന്ന ഭാവത്തിൽ രണ്ടുംഒരുമിച്ച് പോന്നതാണല്ലെ. ഇവർ തമ്മിലുള്ള സ്നേഹവും ഐക്യവും കാരണം, എന്റെ വീട്ടിൽ മിക്കവറും ദിവസങ്ങളിൽ, ലഹള നടക്കാറുണ്ട്. പട്ടിണികിടന്ന മിക്ക രാത്രികളിലും ഞാൻ മത്തച്ചനെയും വൈഫിനെയും പ്രകിയിട്ടുമുണ്ട്. മരിച്ചാലെങ്കിലും ഇവരെന്നെ വെറുതെവിടുമെന്ന് ഞാൻ ചിന്തിച്ചിരുന്നത് വെറുതെ.
മത്തച്ചന്റെ ലൈഫ് ബാലൻസ് ഷീറ്റിലെ ഇടതും വലതും സംഭവങ്ങൾ ഒരാൾ ഉച്ചത്തിൽ വായിക്കുന്നു.
മത്തച്ചന്റെ സെറ്റപ്പിലെ ആറോളം നമ്പറുകളുടെ പേരും, വയസും ആഡ്രസും പറഞ്ഞപ്പോൾ, ബോഞ്ചികുടിച്ച ഡോങ്കിയെപോലെ, മത്തച്ചൻ ഭാര്യയെനോക്കി. അവർ ഔട്ട്ഓഫ് കണ്ട്രോളായ നിലവിളി സ്റ്റാർട്ട് ചെയ്തിരുന്നു. മത്തച്ചൻ തന്നെ ചതിച്ചതിലെ വിഷമം നിയന്ത്രിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടാണ് അവർ കരയുന്നതെന്ന് കരുതി. അവസാനം മാത്തച്ചൻ തന്നെ അവരെ ആശ്വസിപ്പിച്ചു. "നീ വെറുതെ കരഞ്ഞ് ആളെ കൂട്ടരുത്. പറ്റിയത് പറ്റി, നീ ക്ഷമിച്ച് കള"
എന്നാൽ അന്നമ്മചേട്ടത്തിയുടെ മറുപടി.
"ഞാനറിയാത്ത ആറെണ്ണമല്ലെ അച്ചയനുള്ളൂ, പക്ഷെ എനിക്ക് പന്ത്രണ്ടെണ്ണമുണ്ട്, അവരുടെയോക്കെ പേര് അച്ചയന്റെ മുന്നില്വെച്ച് വിളിച്ച് പറയുമല്ലോ എന്നോർത്താ ഞാൻ കരയുന്നത്" എന്നായിരുന്നു.
(തുടരും...)
Tuesday, March 16, 2010
Subscribe to:
Post Comments (Atom)

5 comments:
ഞാൻ മരിച്ച്, അഞ്ചെട്ട് മണിക്കുർ കഴിഞ്ഞിട്ടും വീട്ടുകാർ എന്റെ ബോഡി വേണ്ടവിധം കൈകാര്യം ചെയ്യാത്തതിലുള്ള പരിഭവം മറച്ച്വെച്ചു ഞാൻ കാത്തിരുന്നു. എന്റെ ബോഡി കിട്ടിയിട്ട് വേണം നേരെചെന്ന് പടച്ചോനെ കണ്ട്, രണ്ട് ചോദ്യം ചോദിക്കണം എന്നോക്കെ ചിന്തിച്ച് ഞാൻ ഖബറിൽതന്നെ ഇരുന്നുറങ്ങിപോയി.
ആദ്യം ബാപ്പൂനൊരുമ്മ...
അവതരണം അടിപൊളി,
മ്മക്ക് പെരുത്ത് പുടിച്ച്
ആദ്യം ബാപ്പു ഖബറിലിരുന്ന് ഒന്ന് മയങ്ങിപ്പോയെന്കിലും അന്നാമ്മചേടത്തിയുടെ മറുപടി കേട്ട് തരിച്ചിരുന്നിട്ടുണ്ടാകും അല്ലെ?
"ഞാനറിയാത്ത ആറെണ്ണമല്ലെ അച്ചയനുള്ളൂ, പക്ഷെ എനിക്ക് പന്ത്രണ്ടെണ്ണമുണ്ട്, അവരുടെയോക്കെ പേര് അച്ചയന്റെ മുന്നില്വെച്ച് വിളിച്ച് പറയുമല്ലോ എന്നോർത്താ ഞാൻ കരയുന്നത്"
കഥ ഭംഗിയായി അവതരിപ്പിച്ചു.
അവസാനം വളരെ നന്നായി.
അടിപൊളി
കഥ ഭംഗിയായി............
കഥ ഒരുപാട് ഇഷ്ടമായി അവതരണ രീതിയും വിഷയത്തിന്റെ പുതുമയും .
ആശംസകള്
Post a Comment