മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്, പറബിൽപീടികയിൽ പ്രവർത്തിക്കുന്ന ഒരു ഇഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് കുട്ടിയെ, അധ്യപകൻ ശിക്ഷിച്ച രീതി, പൊരിവെയിലത്ത് രണ്ട് മണിക്കൂർ നേരം നിർത്തുകയും, പിന്നെ, സ്കൂളിലെ മാലിന്യങ്ങൾ കുട്ടിയെകൊണ്ട് നീക്കം ചെയ്യിക്കുകയും ചെയ്തു - വാർത്ത.
എന്റെ സുഹൃത്തുകളുടെയും ബന്ധുകളുടെയും അനവധികുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അക്കഡമിക്കലി അത്ര മെച്ചമെന്ന് പറയൻ പറ്റില്ലെങ്കിലും അവറേജ് നിലവരം പുലർത്തിയിരുന്ന ഈ സ്കൂളിലെ അധ്യപകർ, മാനസിക വിഭ്രാന്തി ബാധിച്ചവരാണോ എന്ന് ഈ വാർത്ത കേട്ടപ്പോൾ തോന്നിപോയി.
മാതപിതാകൾ കുട്ടികളെ സ്കൂളിൽ വിടുന്നത്, അവരെ അക്ഷര ജ്ഞാനം പഠിപ്പിക്കാനാണ്. മാതപിതാകൾ കഴിഞ്ഞാൽ കുട്ടികൾ വൈകാരികമയി എറ്റവും കൂടുതൽ ബന്ധം അധ്യപകരോടാണ്. കുട്ടികൾക്കുള്ള ശിക്ഷണരീതി പലപ്പോഴും അതിർവരമ്പുകൾ കടന്ന് പോവുന്നു.
6-7 വയസ്സുള്ള ഒരു കുട്ടിയെയാണ്, കഠിനമായ ചൂടിൽ, വെയിലിൽ നിർത്തിയത്. മാത്രമല്ല, സ്കൂളിലെ മാലുന്യം ആ കുട്ടിയെകൊണ്ട് നീക്കിക്കുകകൂടി ചെയ്തു ഈ അധ്യാപഹയൻ.
കുട്ടികൾക്ക് ചെറിയ ശിക്ഷ നൽകണം എന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നു. പക്ഷെ, ഒരു പിഞ്ചുപൈതലിനെ ഇങ്ങനെ ക്രൂരമായി പീഠിപ്പിച്ച അധ്യപഹയൻ, അതെന്തിന്റെ പേരിലാണെങ്കിലും, കഠിന ശിക്ഷയർഹിക്കുന്നു.
പ്രതിഷേധവുമായെത്തിയ ഇടതുപക്ഷ യുവജന സംഘടനകൾക്കും നേതാകൾക്കും, പ്രവർത്തകർക്കും ബാപ്പുവിന്റെ കൂപ്പുകൈ. അത്കൊണ്ടാവണം, ഈ വിഷയത്തിൽ കലക്റ്റർ ഇടപ്പെട്ടത്.
ഈ വിഷയത്തിൽ പരാതിബോധിപ്പിച്ചെന്ന കാരണത്തിൽ, ഈ കുട്ടിയുടെ സഹോദരനെ, ക്ലാസിൽനിന്നും പുറത്താക്കുവാൻ ശ്രമിച്ച, സ്കൂൾ മാനേജ്മെന്റിന്റെ നടപടി തികച്ചും സംസ്കാര ശൂന്യമായി.
അധ്യപകർ, വിദ്യാർത്ഥികളുടെ റോൾമോഡലായിരുന്നു, ആണ്. എന്നെ ഹൈസ്കൂളിൽ പഠിപ്പിച്ച, കുട്ടികളുടെ പേടിസ്വപ്നമായ ഒരധ്യപകനെ, ഇത്തരുണത്തിൽ ഞാൻ സ്മരിക്കുന്നു. ശിക്ഷവിധിയിൽ അഗ്രകണ്യനായിരുന്ന ആ അധ്യപകൻ, പക്ഷെ, മാനസികമായി, വിദ്യാർത്ഥികളുടെ നല്ല സുഹൃത്തായിരുന്നു. അത്കൊണ്ട് തന്നെ, പഠനത്തിന് ശേഷം, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ പലരും, ആ അധ്യപകന്റെ നല്ല സുഹൃത്തുകളായതും, ഒരു വലിയ സൗഹൃദവലയത്തിന്റെ ഉടമയായതും. ആക്സ്മികമായ അദ്ദേഹത്തിന്റെ മരണം, ഒരു പ്രദേശത്തെ മുഴുവൻ ദുഖത്തിലാഴ്ത്തുവാനും കാരണം മറ്റോന്നല്ല.
മാനസ്സിക വിഭ്രാന്തി ബാധിച്ച, അധ്യാപഹയരെ, ക്രൂരമായി തന്നെ ശിക്ഷിക്കണം. നിയമവും, നിയമപാലകരും അതിന് തുനിഞ്ഞില്ലെങ്കിൽ, ജനം ആ കർമ്മം നിർവ്വഹിക്കും.
Subscribe to:
Post Comments (Atom)

4 comments:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്, പറബിൽപീടികയിൽ പ്രവർത്തിക്കുന്ന ഒരു ഇഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് കുട്ടിയെ, അധ്യപകൻ ശിക്ഷിച്ച രീതി, പൊരിവെയിലത്ത് രണ്ട് മണിക്കൂർ നേരം നിർത്തുകയും, പിന്നെ, സ്കൂളിലെ മാലിന്യങ്ങൾ കുട്ടിയെകൊണ്ട് നീക്കം ചെയ്യിക്കുകയും ചെയ്തു - വാർത്ത.
കുട്ടികളുടെ ഭാഗത്ത് നിന്ന് പ്രവര്ത്തിക്കുന്നവരേ നല്ല അധ്യപകന് ആവൂ
നല്ല ശിക്ഷ അല്ലാ വേണ്ടത് നല്ല ശിക്ഷണം ആണ്
ഹഷിം,
കുറഞ്ഞയളവിലെ ശിക്ഷകളോക്കെ നല്ലതാണ്. അത് പക്ഷെ, ആളും തരവും നോക്കിയാവണം. വീട്ടിൽനിന്നും ഭാര്യമുതുകിനിട്ട് കൊടുത്തത്, പാവം, കുരുന്നുകളോട് തീർക്കുന്ന രീതി, സാഡിസം തന്നെയാണ്.
35 വർഷം മുൻപ്, എന്നെ എൽപി സ്കൂളിൽ പഠിപ്പിച്ച ചൂരൽ മാഷിനെ, പിന്നിടോരിക്കലും കണ്ടില്ലെങ്കിലും ഇപ്പോഴുമോർക്കുന്നു. ശിക്ഷയോടോപ്പം, അദ്ദേഹം പകർന്നുതന്ന സ്നേഹം ഒന്ന്കൊണ്ട് മാത്രം. അതിന് ശേഷം എത്രയോ അധ്യപകർ എന്റെ ജീവിതത്തിലൂടെ കടന്ന്പോയി. പലരും മറവിയുടെ കയത്തിൽതന്നെ.
നല്ല ശിക്ഷ അല്ലാ വേണ്ടത് നല്ല ശിക്ഷണം ആണ്
ഇതിനടിയിൽ ഒരോപ്പ്
പഠിപ്പിക്കാൻ അറിഞ്ഞെങ്ങിലല്ലെ....
Post a Comment